സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശിക്ക് സമ്മാനമായി സ്വര്‍ണം പൂശിയ തോക്ക് നല്കി പാക് ഭരണകൂടം. പാകിസ്ഥാനുമായി 2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെയാണ് സ്വര്‍ണം പൂശിയ തോക്ക് സമ്മാനമായി നല്‍കിയത്. തിങ്കളാഴ്ചയാണ് ജര്‍മന്‍ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത ഹെക്കലര്‍ ആന്‍ഡ് കോച്ച് എംപി 5 എന്ന സബ് മെഷീന് തോക്ക് പാക് സെനറ്റ് ചെയര്മാന് സമ്മാനിച്ചത്.
ഇതോടൊപ്പം മുഹമ്മദ് ബിന്‍ സല്‍മാന്റെ ഛായാചിത്രവും സമ്മാനമായി നല്കുകയുണ്ടായി. കഴിഞ്ഞ ദിവസം രാജ്യത്ത് സന്ദര്‍ശനം നടത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പാകിസ്താന് സമ്മാനമായി നല്‍കിയത് സ്വര്‍ണംപൂശിയ തോക്ക്. സല്മാന് രാജകുമാരന്റെ ആദ്യത്തെ ഔദ്യോഗിക പാക് സന്ദര്ശനമായിരുന്ന അത്.
സെനറ്റംഗങ്ങള്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അധ്യക്ഷന്‍ അദ്ദേഹത്തിനു അസാധാരണ സമ്മാനം നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താന് കടുത്ത സമ്മര്‍ദം നേരിടുന്നതിനിടെയായിരുന്നു സല്മാന് രാജകുമാരന് എത്തിയത്. ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് ഒട്ടേറേ ലോകരാജ്യങ്ങള്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല