സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങി.
ആഗോള സാമ്പത്തിക വളര്‍ച്ച, അന്താരാഷ്ട്ര സഹകരണം, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തല്‍ എന്നിവയും ഒപ്പം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്കിയ സംഭാവനകള്‍ക്കും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് സോള്‍ സമാധാന പുരസ്കാരത്തിന് മോദി അര്‍ഹനായത്.
രണ്ട് ലക്ഷം ഡോളറും (ഏകദേശം 1,41,99,100 രൂപ) ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സോള്‍ സമാധാന പുരസ്കാരം ദക്ഷിണ കൊറിയ നല്കി തുടങ്ങിയത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും 14 മത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി.
ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവരാണ് ലോക നേതാക്കളുടെ ഗണത്തില്‍ മോദിക്ക് മുമ്ബ് സോള്‍ പുരസ്കാരം നേടിയ മുന്‍ഗാമികള്‍. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാരം 2030 ആകുമ്പോഴേക്കും 5000 കോടി ഡോളറാക്കി വര്‍ധിപ്പിക്കുക എന്നതും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല