സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞു; ജെയ്‌ഷെ അംഗമായ ഉടമ ഒളിവിലെന്ന് എന്‍.ഐ.എ. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനം മാരുതി ഇകോയാണെന്ന് എന്‍.ഐ.എ. ഇതിന്റെ ഉടമയും ജെയ്‌ഷെ മുഹമ്മദ് സംഘാംഗവുമായ സജ്ജാദ് ഭട്ട് ഒളിവിലാണെന്നും എന്‍.ഐ.എ പറഞ്ഞു. ഇയാള്‍ അനന്ത്‌നാഗ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2011ല്‍ അഹ്മദ് ഹഖാനി എന്നായാള്‍ക്ക് വിറ്റ വാഹനം സജ്ജാദിന്റെ പക്കല്‍ എത്തുന്നതിന് മുമ്പ് ഏഴുതവണ കൈമാറ്റം ചെയ്യപ്പെട്ടുവെന്നും എന്‍.ഐ. പറയുന്നു. ആക്രമണത്തിന് 10 ദിവസം മുമ്പ് ഫെബ്രുവരി നാലിനാണ് ഇയാള്‍ക്ക് വാഹനം കിട്ടിയത്. ഷോപിയാനിലെ സിറാജുല്‍ ഉലൂം സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് സജ്ജാദ്.
ഫെബ്രുവരി 23ന് സജ്ജാദിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെന്നും ഇയാള്‍ ഒളിവിലാണെന്നും എന്‍.ഐ.എ പറയുന്നു. സജ്ജാദ് ആയുധങ്ങളേന്തി നില്‍ക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ 40 ജവാന്മാര്‍ വീരമൃത്യുവരിച്ച ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം വഷളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല