സ്വന്തം ലേഖകന്‍: യുഎഇ പൗരന്മാര്ക്ക് 32 ബില്യന്‍ ദിര്‍ഹം ചെലവിട്ട് 34,000 വീടുകള്‍; ജനപ്രിയ പദ്ധതിക്ക് അംഗീകാരവുമായി ശൈഖ് മുഹമ്മദ്. പ്രദേശങ്ങളില്‍ വികസനവും പൗരന്മാര്ക്ക് വീടും ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തും പ്രഖ്യാപിച്ചു. 32 ബില്യന്‍ ചെലവിട്ട് 34,000 വീടുകള്‍ ആറു വര്‍ഷം കൊണ്ട് നിര്‍മിച്ചു നല്‍കും.
15000 ദിര്‍ഹം മാസ ശമ്പളമുള്ള ഇമറാത്തികള്‍ക്ക് ശൈഖ് സായിദ് ഭവന പദ്ധതിയില്‍ ഗ്രാന്റിന് അപേക്ഷിക്കാന്‍ അര്‍ഹത നല്കുവാനും തീരുമാനിച്ചു. നേരത്തേ ഇത് 10000 ദിര്‍ഹമായിരുന്നു. എട്ടു ലക്ഷം മുതല്‍ 12 ലക്ഷം വരെ ഭവന വായ്പയും അനുവദിക്കും. റാസല്‍ ഖൈമയില്‍ പുരോഗമിക്കുന്ന സ്വദേശി ഭവന പദ്ധതി പ്രദേശത്ത് പരിശോധനാ സന്ദര്‍ശനം നടത്തവെയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്.
നമ്മുടെ ആദ്യത്തേയും രണ്ടാമത്തേയും മൂന്നാമത്തെയും ശ്രദ്ധ ഇമറാത്തികളുടെ ഉയര്‍ച്ച തന്നെയാണ്. എല്ലാ പൗരന്മാര്ക്കും മാന്യമായ ജീവിതം ഉറപ്പാക്കുക എന്നത് കര്‍ത്തവ്യമാണ്. ജനതയുടെ നിരന്തര ത്യാഗങ്ങളാണ് രാജ്യത്തിന്റെ വികസനത്തിന് നിമിത്തമായതെന്നും അദ്ദേഹം പറഞ്ഞു. ദുബൈ അല്‍ അവീറിലും ഷാര്‍ജ അല്‍ സിയൂഹിലും പുതിയ ഭവന നിര്‍മാണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് പശ്ചാത്തല സൗകര്യ വികസന മന്ത്രിയും ശൈഖ് സായിദ് ഭവന പദ്ധതി ചെയര്‍മാനുമായ ഡോ. അബ്ദുല്ല മുഹമ്മദ് ബില്‍ ഹൈഫ് അല്‍ നുഐമി അറിയിച്ചു.
വീടൊരുക്കുന്നതിനൊപ്പം സുസ്ഥിര ജീവിത രീതികളും സജ്ജമാക്കുന്നതായി പദ്ധതി ഡയറക്ടര്‍ ജനറല്‍ ജമീല അല്‍ ഫന്ദി വ്യക്തമാക്കി.ജല ഉപയോഗം 40 ശതമാനവും വൈദ്യുതി ഉപയോഗം 20 ശതമാനവും കുറവുവരുത്തുമെന്ന് അവര്‍ അറിയിച്ചു. റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ഉപപ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്നഹ്യാന്, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്, കാബിനറ്റ്ഫഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി എന്നിവരും സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല