സ്വന്തം ലേഖകന്‍: പൊതുമേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ; പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 60,386 ആയതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുള്‍പ്പെടെ വിദ്യാഭ്യാസ ആരോഗ്യരംഗത്ത് പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരിലേക്കും സ്വദേശിവത്കരണം നീളുന്നു. സിവില്‍ സര്‍വീസ് മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കണക്ക് പ്രകാരം പൊതുമേഖലയില്‍ ജോലിനോക്കുന്ന വിദേശികളുടെ എണ്ണം 60,386 ആയി.
14,743 പേര് വിദ്യാഭ്യാസ മേഖലയിലും 43,386പേര് ആരോഗ്യ മേഖലയിലുമുണ്ടെന്ന് സിവില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൊതുമേഖലയെ സംബന്ധിച്ച ധാരണ തിരുത്തി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ് മന്ത്രാലയം. സര്‍ക്കാര്‍ മനുഷ്യ വിഭവ ഏജന്‍സിയെ ഇക്കാര്യത്തില്‍ സ്വദേശികള്‍ക്ക് വേണ്ടി ജോലി സൃഷ്ടിക്കാന്‍ നിര്‍ബന്ധിക്കുന്ന നടപടികള്‍ എടുക്കുന്നതായി മന്ത്രാലയം അറിയിച്ചു. സിവില്‍ സര്‍വീസ് മന്ത്രാലയം വിദ്യാഭ്യാസ വകുപ്പിന് ഇതു സൂചിപ്പിച്ച് കത്ത് നല്‍കിയിരിക്കുകയാണ്.
അധ്യാപക മേഖലയില്‍ സ്വദേശികള്‍ക്ക് നിജപ്പെടുത്തിയ മുഴുവന്‍ തസ്തികകളില്‍ നിന്നും സൗദികളല്ലാത്തവരെ നീക്കം ചെയ്യാനാവശ്യപ്പെട്ടാണിത്. ഈ മേഖലകളിലെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും വ്യവഹാരങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നതിനും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കുകയും കൂടുതല്‍ ഫണ്ട് വിലയിരുത്തുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഉടന്‍ സ്വദേശിവത്കരണം പൊതുമേഖലയിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല