സ്വന്തം ലേഖകന്‍: മഴയില്‍ നനഞ്ഞ് ഹോട്ടായി പ്രിയാ വാര്യരും റോഷനും; ഒരു അഡാര്‍ ലൗവിലെ അടുത്ത ഗാനത്തിന്റെ വീഡിയോ എത്തി. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’വിലെ ‘മുന്നാലേ പോന്നാലേ’ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. പ്രിയ പ്രകാശ് വാര്യരും റോഷന് അബ്ദുള്‍ റൗഫുമാണൂ ഗാനരംഗത്തില്‍ എത്തുന്നത്. ഹരിചരാണാണ് ആലാപനം. പേളി മാണിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം നല്കിയിരിക്കുന്നു.
മനോഹരമായ പ്രണയഗാനമായാണ് ‘മുന്നാലെ പോന്നാലേ’ എന്ന ഗാനം എത്തുന്നത്. ചിത്രം വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഏഴുഗാനങ്ങളുണ്ട് ചിത്രത്തില്‍. വിനീത് ശ്രീനിവാസന്, സത്യജിത്ത്, നീതു നടുവേത്ത്, സൂരജ് സന്തോഷ്, ശ്രുതി ശിവദാസ്, സച്ചിന് വാര്യര്‍, ഹിഷാം അബ്ദുള്‍ വഹാബ്, ജീനു നസീര്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാളം ഗാനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ‘മാണിക്യമലര്‍’. ലൈക്കുകള്‍ കൊണ്ട് ഈ ഗാനം ശ്രദ്ധേയമായപ്പോള്‍ ഫ്രീക്ക് പെണ്ണേ എന്ന ഗാനം ശ്രദ്ധേയമായത് ഡിസ്ലൈക്കുകള് കൊണ്ടായിരുന്നു. എന്നാല്‍ പിന്നീടു വന്ന ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല