1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2019

സ്വന്തം ലേഖകന്‍: പ്രളയത്തില്‍ രക്ഷകനായ പൈലറ്റ് വശിഷ്ഠിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ ഒട്ടും പതറാതെ ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി സിംഗ്. കശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വശിഷ്ഠിന് രാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി സിംഗ് ഒട്ടും പതറാതെയാണ് നിന്നത്.

കരച്ചില്‍ അടക്കിപ്പിടിച്ച് സധൈര്യത്തോടെ സിദ്ധാര്‍ത്ഥ് വശിഷ്ടിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ നില്‍ക്കുന്ന ആരതി സിംഗിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആരതി സിംഗിനൊപ്പം സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. ഇന്ത്യ പാക് സംഘര്‍ഷത്തിനിടെ കാശ്മീരിലെ ബദ്ഗാമില്‍ തകര്‍ന്നുവീണ എം.ഐ17 വി5 ഹെലികോപ്ടറിന്റെ പ്രധാന പൈലറ്റായിരുന്നു വശിഷ്ട്.

കഴിഞ്ഞ ആഗസ്റ്റിലെ കേരളത്തിലെ മഹാപ്രളയത്തിലകപ്പെട്ട നിരവധി പേരെ സുരക്ഷിതമായി എയര്‍ലിഫ്റ്റ് ചെയ്തതിന് സംസ്ഥാന സര്‍ക്കാരിന്റെയും വ്യോമസേനയുടെയും ആദരവ് ഏറ്റുവാങ്ങിയിരുന്നു. ഫൈറ്റര്‍ പൈലറ്റ് ആയിരുന്ന അമ്മാവന്‍ വിനീത് ഭരദ്വാജിനെ പിന്തുടര്‍ന്നാണ് വശിഷ്ഠ് 2010 ല്‍ വ്യോമസേനയില്‍ ചേര്‍ന്നത്. വസിഷ്ഠിന്റെ പിതാവ് ജഗദീഷ് കരസേനാ ഉദ്യോഗസ്ഥനായിരുന്നു. രണ്ടു വയസുകാരന്‍ അംഗദ് ആണ് മകന്‍. കോയമ്ബത്തൂര്‍ സുളൂറിലെ വ്യോമസേനാ ബേസിലായിരുന്ന വസിഷ്ഠിനും ആരതിക്കും അടുത്തിടെയാണ് ശ്രീനഗറിലേക്ക് മാറ്റം ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.