1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2019

സ്വന്തം ലേഖകന്‍: ഇന്ത്യപാക് സംഘര്‍ഷം വളര്‍ത്തുന്നത് ഇസ്രയേല്‍; ലക്ഷ്യം ആയുധക്കച്ചവടത്തിലെ വന്‍ ലാഭമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക്; ഇന്ത്യപാക് പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി. പ്രതിരോധ മന്ത്രാലയവും ന്യൂദല്‍ഹിയിലെ പ്രതിരോധ മന്ത്രാലയവും തമ്മില്‍ 2500 മൈല്‍ ദൂരമുണ്ടെങ്കിലും രണ്ടിനും സമാനതകളുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക്. കഴിഞ്ഞ കുറേകാലമായി ഇസ്രാഈല്‍ ബി.ജെ.പി സര്‍ക്കാരിനൊപ്പം അണിചേര്‍ന്നിരിക്കുകയാണെന്നും റോബര്‍ട്ട് ഫിസ്‌ക് പറഞ്ഞു.

പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ സൈനികള്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ദി ഇന്‍ഡിപെന്‍ഡന്റ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് റോബര്‍ട്ട് ഫിസ്‌ക് ഇന്ത്യഇസ്രാഈല്‍ ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘അപകടകരമായ ഈ ഇസ്ലാമിക വിരുദ്ധ സഖ്യം അനൗദ്യോഗികമാണെങ്കിലും ഇസ്രാഈലിന്റെ ആയുധ കച്ചവടത്തിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയായി ഇപ്പോള്‍ മാറിക്കഴിഞ്ഞു. പാകിസ്ഥാനിലെ ജെയ്‌ശെ മുഹമ്മദിന്റെ ഭീകരര്‍ക്കു നേരെ ഇന്ത്യന്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് ഇസ്രാഈല്‍ നിര്‍മിത റഫാല്‍ സ്‌പൈസ് 2000 സ്മാര്‍ട്ട് ബോംബാണെന്ന് ന്യൂദല്‍ഹി മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത് അവിചാരിതമാണെന്ന് കരുതിക്കൂട.

2017ല്‍ ഇസ്രാഈലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവ് ഇന്ത്യയായിരുന്നു. റഡാര്‍, ആകാശകര മിസൈലുകള്‍ എന്നിങ്ങനെ 53 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഇന്ത്യ വാങ്ങിയത്. പലസ്തീനിലും സിറിയയിലും ഇസ്രാഈല്‍ പരീക്ഷിച്ചു വിജയിച്ച ആയുധങ്ങളാണിത്. 1992ല്‍ പരസ്പരം നയതന്ത്രം സ്ഥാപിച്ച ഇന്ത്യക്ക് ഇസ്രാഈല്‍ ആയുധകുമ്പാരം നല്‍കിവരുന്ന ഒരു ഘട്ടത്തില്‍ ഹിന്ദു ദേശീയതയ്ക്ക് മേല്‍ സയണിസ്റ്റ് ദേശീയത അള്ളിപ്പിടിച്ചിരിക്കുകയാണ് എന്ന് പറയാനാവില്ല. ഏറ്റവുമൊടുവില്‍ ഈ ആയുധങ്ങള്‍ പാകിസ്ഥാനിലെ ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ ഉപയോഗിക്കുകയു ചെയ്തു,’ റോബര്‍ട്ട് ഫിസ്‌ക് പറയുന്നു.

അതിനിടെ ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഒരുക്കമെന്ന് അബുദാബിയില്‍ നടന്ന ഒ.ഐ.സി സമ്മേളനത്തില്‍ പലസ്തീന്‍ വിദേശകാര്യ മന്ത്രി ഡോ. റിയാദ് അല്‍ മാലികി പറഞ്ഞു. പലസ്തീന്‍ ജനതയുടെ പോരാട്ടത്തില്‍ ഏറ്റവും മികച്ച പിന്തുണ നല്‍കുന്ന ഇന്ത്യയും പാകിസ്താനും ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്നും പലസ്തീന്‍ താല്‍പര്യങ്ങള്‍ക്ക് കൂടി ഇത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.