സ്വന്തം ലേഖകന്‍: ‘മരിച്ചിട്ടില്ല,’ മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങള്‍. ഭീകരസംഘടനയായ ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് മസൂദിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളവരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മസൂദിന്റെ മരണവാര്‍ത്ത ജയ്‌ഷെ നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പാക് മാധ്യങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം മസൂദ് മരിച്ചെന്ന വാര്‍ത്തയോട് ഇതുവരെ പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് ഇപ്പോഴൊന്നും അറിയില്ലെന്നായിരുന്നു വിഷയത്തില്‍ പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം.
അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മസൂദ് അസര്‍ ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. വൃക്കരോഗം ബാധിച്ചിരുന്ന അസറിന് ഡയാലിസിസ് നടത്തിവരികയായിരുന്നു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുന്നത്.
മസൂദ് അസര്‍ കടുത്ത രോഗബാധിതനായിരുന്നുവെന്നും ഇയാള്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പതിവായി ഡയാലിസിസ് നടത്തിവരികയാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല