സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ സൗദിയുടെ കുതിപ്പ്; ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാകല്‍. സ്മാര്‍ട്ട് ഫോണുകളുടെ നാല്‍പ്പത് ശതമാനം ഭാഗങ്ങളും സൗദിയില്‍ നിര്മ്മിക്കുന്നണ്ടെന്നും ടെക്നോളജി മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാവുകായാണ് ലക്ഷ്യമെന്നും കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി മന്ത്രി പറഞ്ഞു.
സ്പെയിനില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ്സ് 2019 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടി നടക്കുന്ന സമ്മേളന ഹാളില്‍ ഉപയോഗിക്കുന്ന 95 ശതമാനം സ്മാര്‍ട്ട് ഫോണുകളിലും പ്രവര്‍ത്തിച്ചുവരുന്ന എ.ആര്.എം പ്രൊസസ്സറുകള്‍ പങ്കാളിത്ത വ്യവസ്ഥയില്‍ സൗദി അറേബ്യയില്‍ നിര്‍മ്മിച്ചതാണ്. സോഫ്റ്റ് ബാങ്കിന്റേയും സൗദി വിഷന്‍ ഫണ്ടിന്റേയും ഉടമസ്ഥതയിലുള്ളതാണ് എ.ആര്.എം പ്രൊസസ്സര്‍ കമ്പനി.
സര്‍ക്കാര്‍, വ്യാപാര, വാണിജ്യ, ആരോഗ്യ മേഖലകളിലെ ഡിജിറ്റല്വത്കരണങ്ങളിലൂടെ രാജ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മിനിറ്റുകള്‍ക്കകം വാണിജ്യ ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കുവാനും ഒരു ദിവസത്തിനകം തന്നെ ലൈസന്‍സ് കൈപ്പറ്റുവാനും സാധിക്കും വിധം സാങ്കേതികവിദ്യാ രംഗത്ത് രാജ്യം മാറി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഫോണ്‍ വ്യവസായത്തിലെ അസംസ്കൃത വസ്തുക്കളുടെ 40 ശതമാനവും നിര്‍മ്മിക്കുന്നത് സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് അഥവാ സാബികാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പെട്രോകെമിക്കല്‍ കമ്പനിയാണ് സാബിക്. ടെക്നോളജി മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാകുവാന്‍ 100 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല