സ്വന്തം ലേഖകന്‍: 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല, ഹിലരി ക്ലിന്റണ്; പൊതുരംഗത്ത് സജീവമാകും. 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്. മത്സരത്തിനില്ലെങ്കിലും പൊതു രംഗത്ത് സജീവമായുണ്ടാകുമെന്നും ഹിലരി പറഞ്ഞു.
അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റായേക്കുമെന്നുള്ള പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടാണ് 2016ല്‍ ഹിലരി ക്ലിന്റ്ണ് ഡോണള്‍ഡ് ട്രംപിനോട് അടിയറവ് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹിലരി വലിയ സ്വീകാര്യതയാണ് നേടിയിരുന്നത്.
2020ല്‍ രണ്ടാം മത്സരത്തിന് ഹിലരി ഇറങ്ങുമോ എന്ന ചോദ്യങ്ങള്‍ക്കാണ് ഇതോടെ ഉത്തരമാകുന്നത്. ന്യൂയോര്‍ക്ക് ന്യൂസ് ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് ഹിലരി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇനിയൊരങ്കത്തിന് താനുണ്ടാവില്ല. പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് താന്‍ ശക്തമായി തന്നെ ഉണ്ടാകും.
തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് താന്‍ മറുപടി നല്‍കിയതായും ഹിലരി വ്യക്തമാക്കി. യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൂടിയായിരുന്ന ഹിലരി ക്ലിന്റണ്.
ഹിലരി മത്സരിക്കുന്നില്ലെന്നറിയിച്ചതോടെ 2020ല്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായി ബെര്‍നി സാന്റേഴ്സ് മത്സരിക്കാനുള്ള സാധ്യതയും ശക്തമായി. മുതലാളിത്ത വിരുദ്ധ ആശയക്കാരനായ ബെര്‍ണിസാന്റേഴ്സ് 2016ല്‍ മത്സരിക്കാനൊരുങ്ങിയിരുന്നെങ്കിലും നറുക്ക് വീണത് ഹിലരിക്കായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല