സ്വന്തം ലേഖകന്‍: മകനു നേരെ ആസിഡ് ആക്രമണം; പിതാവിന് 16 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. മകനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ ബ്രിട്ടനിലെ കോടതി 16 വര്‍ഷം തടവിന് ശിക്ഷിച്ചു. അഫ്ഗാന് വംശജനായ ടാക്സി ഡ്രൈവറാണ് മകനുനേരെ അതിക്രമം കാണിച്ചത്.
ഇയാളും അഞ്ച് സഹായികളും ഗൂഢാലോചന നടത്തിയാണ് മൂന്നുവയസ്സുള്ള മകനു നേരെ സള്‍ഫ്യൂറിക് ആസിഡ് സ്പ്രേ ചെയ്തത്. മകന് വേണ്ടി മുന്‍ ഭാര്യയുമായി കോടതില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
മകനെ സംരക്ഷിക്കാന്‍ മുന്‍ഭാര്യക്ക് കഴിയില്ലെന്ന് കോടതിയില്‍ വാദിക്കുന്നതിന് വേണ്ടിയായിരുന്നു പ്രതി ഇത്തരമൊരു ക്രൂര കൃത്യത്തിനു മുതിര്‍ന്നത്. ആക്രമണത്തെ തുടര്‍ന്ന് കുട്ടിയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല