Noby Jose: യുക്മയുടെ എക്കാലത്തെയും നെടുംതൂണായ മിഡ്ലാണ്ട്സ് റീജിയന് 201921 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലെസ്റ്റര്‍ മലയാളി കമ്യൂണിറ്റിയില്‍ നിന്നുള്ള ബെന്നി പോള്‍ ആണ് പ്രസിഡന്റ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ബെന്നി കോളേജ് തലം മുതല്‍ വിവിധ സംഘടനകളെ നയിച്ച പരിചയ സമ്പത്തുമായാണ് മിഡ്ലാണ്ട്സ് റീജിയന്റെ അമരക്കാരനാവുന്നത്.
വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള നോബി കെ ജോസ് ആണ് സെക്രട്ടറി. കഴിഞ്ഞ നാലു വര്‍ഷമായി റീജണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നോബി ജോയിന്റ് സെക്രട്ടറി എക്സിക്യുട്ടീവ് അംഗം എന്ന നിലയില്‍ തന്റെ മികവ് തെളിയിച്ചതാണ്. യുക്മ വള്ളംകളിയില്‍ പ്രഥമ കിരീടം ചൂടിയ വൂസ്റ്റര്‍ തെമ്മാടി ടീമിന്റെ ക്യാപ്റ്റനായ നോബി യുകെയിലെ പ്രശസ്ത വടംവലി ടീമായ വൂസ്റ്റര്‍ തെമ്മാടി ടീമംഗവുമാണ്
കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷനില്‍ നിന്നുള്ള സോബിന്‍ ജോണ്‍ ആണ് ട്രഷറര്‍. വിവിധ സാമൂഹിക മേഖലകളിലെ പ്രവര്‍ത്തന പാരമ്പര്യമാണ് സോബിന്റെ മുതല്‍കൂട്ട്.
മറ്റുള്ള ഭാരവാഹികളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു
സന്തോഷ് തോമസ് : നാഷണല്‍ എക്സിക്യുട്ടീവ് അംഗം
പോള്‍ ജോസഫ് : വൈസ് പ്രസിഡന്റ്
വീണ പ്രശാന്ത് : വൈസ് പ്രസിഡന്റ്
ജോയിന്റ് സെക്രട്ടറി : മാര്ട്ടിന് കെ ജോസ്
ജോയിന്റ് സെക്രട്ടറി : സ്മിത തോട്ടം
ജോയിന്റ് ട്രഷറര്‍ : അഭിലാഷ് തോമസ് ആരോംകുഴി
ഷാജില്‍ തോമസ് : ആര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍
ഡിക്സ് ജോര്‍ജ് : എക്സ് ഒഫീഷ്യോ അംഗം (മുന്‍ പ്രസിഡന്റ്)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല