സ്വന്തം ലേഖകന്‍: ‘ചിലതൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടിവരും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഒരു കണ്ണിറുക്കല്‍ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ പ്രിയ ഇപ്പോള്‍ ബോളിവുഡിലടക്കം അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കിലാണ്.
പ്രിയ അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് താരത്തിന്റെ പോസ്റ്റ്. ‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കു. ആ സമയം ഒട്ടും ദൂരെയുമല്ല,’ പ്രിയ കുറിച്ചു.
എന്നാല്‍ താരം ഇത്തരത്തിലൊരു പോസ്റ്റ് ഇട്ട സാഹചര്യമോ ആരെക്കുറിച്ചാണ് പോസ്റ്റ് എന്നതോ വ്യക്തമല്ല. അഡാര്‍ ലൗവിലെ പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയതും സഹതാരങ്ങളില്‍ അതുണ്ടാക്കിയ പ്രശ്നങ്ങളുമെല്ലാം ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. പ്രിയ ബോളിവുഡില്‍ അഭിനയിക്കുന്ന ശ്രീദേവി ബംഗ്ലാവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് സംഭവങ്ങളില്‍ ഒന്നാകാം പോസ്റ്റില്‍ പ്രിയ സൂചിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല