സ്വന്തം ലേഖകന്‍: മാസങ്ങളായി ശമ്പളമില്ല; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍. മുടങ്ങി കിടക്കുന്ന ശമ്പളം കിട്ടാന്‍ കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടി ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍. നിരവധി തവണ കമ്പനി മാനേജ്മെന്റിനെ സമീപിച്ചിട്ടും ഫലമില്ലാതായതോടെയാണ് പ്രശ്നം കേന്ദ്രസര്‍ക്കാറിന് മുന്നിലെത്തിച്ചതെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു.
കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറിന് പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ എവിയേറ്റര്‍ ഗില്‍ഡ് കത്തയച്ചു. നിലവിലെ സാഹചര്യം പൈലറ്റുമാര്‍ക്ക് കടുത്ത സമ്മര്‍ദ്ദവും നിരാശയുമുണ്ടാക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം കൃത്യമായി ജോലി ചെയ്യാന്‍ പൈലറ്റ്മാര്‍ക്ക് സാധിക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ അടിയന്തര ഇടപ്പെടല്‍ വേണമെന്നാണ് മാര്‍ച്ച് 6ന് അയച്ചിരിക്കുന്ന കത്തിലെ ഉള്ളടക്കം.
കഴിഞ്ഞ കുറേ മാസങ്ങളായി ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല. ദൈനംദിന ചെലവുകള്‍ക്കായി വായ്പ വേണമെന്ന ആവശ്യവുമായി ജെറ്റ് എയര്‍വേയ്സ് പൊതുമേഖല ബാങ്കുകളെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ബാങ്കുകള്‍ ഇക്കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല