മൈസൂറിലെ എച്ച് എം എച്ച് മിഷന് ഹോസ്പ്പിറ്റലിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്തവരുടെയും പ്രഥമ സംഗമം ഇക്കഴിഞ്ഞ ശനിയാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് ബില്സ്റ്റനില് നടന്നു.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികളും ഇംഗ്ലീഷുകാരുമായി നൂറോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്.
1906 -ല്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിയ ഹോസ്പിറ്റല്‍ 1990 -ലാണ് സി എസ് ഐ മിഷന് കൈമാറിയത്. യു കെയിലെ ചാരിറ്റിയായ FRIENDS OF HOSPITAL ASSOCIATION എല്ലാ വര്‍ഷവും എച്ച് എം എച്ച് മിഷന് ഹോസ്പ്പിറ്റലിന് സഹായങ്ങള്‍ നല്‍കാറുണ്ട്.
ഹോസ്പ്പിറ്റലില്‍ 1985 മുതല്‍ 2002 വരെ വിവിധ മേഖലകളില്‍ ജോലി ചെയ്തവരാണ്
ബില്സ്റ്റനില് ഒത്തു ചേര്‍ന്നത്.ഡോക്ടര്‍മാരും,നഴ്സുമാരും,ഫിസിയോതെറാപ്പിസ്റ്റുമാരും തങ്ങളുടെ മാതൃ ഹോസ്പിറ്റലിലെ സ്മരണകള്‍ പുതുക്കാന്‍ നൂറുകണക്കിന് മൈലുകള്‍ താണ്ടിയെത്തി.
ഡോക്ടര്‍ ഫ്രാങ്ക് ടോവ്ലി.ഡോക്ടര്‍ കുംബ്ലെ,ഡോക്ടര്‍ എലിസബത്ത്,ഡോക്ടര്‍ റോസ് മേരി,നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുമാര്‍,മറ്റു ജീവനക്കാര്‍ തുടങ്ങി നൂറോളം പേര് പങ്കെടുത്തു.എഡിന്ബറോയില് നിന്നുള്ള അനില്‍ തോമസാണ് സംഗമം സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല