സ്വന്തം ലേഖകന്‍: അമേരിക്ക ഉടന്‍ സിറിയ വിടണമെന്ന് ഇറാനും സിറിയയും; ഇല്ലെങ്കില്‍ ഫലം അനുഭവിക്കുക കുര്‍ദ് സേനയെന്നും മുന്നറിയിപ്പ്. അമേരിക്ക ഉടന്‍ സിറിയ വിടണമെന്ന് ഇറാനും സിറിയയും. അതിന് തയ്യാറായില്ലെങ്കില്‍ അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദ് സഖ്യത്തെ സൈനികമായി നേരിടുമെന്നും ഇരു രാഷ്ട്രങ്ങളും മുന്നറിയിപ്പ് നല്‍കി. ഇരു രാഷ്ട്രങ്ങളിലെയും സൈനിക മേധാവികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഐ.എസ് ഏറെക്കുറെ പൂര്‍ണമായും കീഴടങ്ങിയ പശ്ചാത്തലത്തിലാണ് സിറിയയുടെയും ഇറാന്റെയും മുന്നറിയിപ്പ്. സിറിയയുടെ പരമാധികാരം പൂര്‍ണമായും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇറാനും സിറിയയും അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അമേരിക്ക രാജ്യം വിടണമെന്ന നിര്‍ദേശം.
ഇറാന്‍, സിറിയ സൈനിക മേധാവികളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. രാജ്യത്തിന്റെ പുനരേകീകരണമാണ് ലക്ഷ്യം. അതിന് വേണ്ടി ഇപ്പോള്‍ അധീനതയില്‍ അല്ലാത്ത പ്രദേശങ്ങളും മോചിപ്പിക്കും. അതിന് ആവശ്യമെങ്കില്‍ സൈനിക ശക്തി ഉപയോഗിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
സിറിയന്‍ സൈന്യത്തേക്കാള്‍ മികച്ചതും അത്യാധുനികവുമാണ് അമേരിക്കന്‍ സൈന്യം എന്നതില്‍ സംശയമില്ല. പക്ഷെ, രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യാനുള്ള സൈനികരുടെ മനോവീര്യത്തില്‍ ഞങ്ങള്‍ മുന്നിലാണ്. സിറിയയുടെ അതിര്‍ത്തികള്‍ താമസിയാതെ തുറന്നുകൊടുക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. സിറിയയുടെ അധികാരം പൂര്‍ണമായും കൈക്കാലാക്കുകയാണ് ബശ്ശാറുല്‍ അസദിന്റെ ലക്ഷ്യം.
സിറിയയിലെ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനെതിരെ അമേരിക്കക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കില്ലെന്നും ഒരു സംഘം സൈനികര്‍ സിറിയയില്‍ തുടരുമെന്നും പിന്നീട് യു.എസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല