സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’.
ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്ന് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍ അടുത്തിടെ പറഞ്ഞിരുന്നു. ‘അസുരന്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. ‘ധനുഷ് മുന്‍പു തന്നെ നല്ലൊരു സുഹൃത്തായിരുന്നു, ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനുമാണ്. ഞാന്‍ ധനുഷിന്റെ ഒരു വലിയ ഫാനാണ്,’ മഞ്ജു വാര്യര്‍ പറഞ്ഞു.
മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് ‘അസുരന്‍.’ വെട്രിമാരന്‍ ധനുഷ് ടീം വീണ്ടുമൊരുമിക്കുന്ന ‘അസുരനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
‘ഈ ചിത്രത്തിലെ എന്റെ കഥാപാത്രം നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇതുപോലൊരു പടത്തിലൂടെ വരാന്‍ പറ്റിയതില്‍ ഏറെ സന്തോഷമുണ്ട്. സെറ്റില്‍ എന്നെ കംഫര്‍ട്ടാക്കി വെച്ചതില്‍ ധനുഷിനോടും വെട്രിമാരനോടും അണിയറപ്രവര്‍ത്തകരോടും നന്ദിയും സ്‌നേഹമുണ്ട്. എല്ലാവരും മലയാളം സിനിമയിലെന്ന പോലെ തന്നെ ഹോംലിയായ അന്തരീക്ഷം ഒരുക്കിതന്നു. ഇനിയും തമിഴ് പടത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്,’ താരം പറഞ്ഞു.
‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുന്‍പ് തന്നെ റിലീസ് ചെയ്തിരുന്നു. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് ‘അസുരന്‍’ എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല