സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം ഏല്‍പ്പിച്ച മുറിവുണക്കാന്‍ തെരുവുകളില്‍ ഹക നൃത്തം ചവിട്ടി ന്യൂസിലന്‍ഡ് ജനത. ടാറ്റു ചെയ്ത ബൈക്കര്‍മാര്‍മുതല്‍ ബിസിനസുകാരും കുട്ടികളുമടക്കം മുസ്ലിം സമൂഹത്തിന് ഐക്യദാര്‍ഢ്യവും കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയുമായി നൃത്തം ചെയ്യുകയാണ്.
‘ഞാന്‍ ജീവിക്കുന്നു! ഞാന്‍ മരിക്കുന്നു!’ എന്നു തുടങ്ങുന്ന വരികളില്‍ നെഞ്ചത്തടിച്ചും നാക്കുനീട്ടിയുമുള്ള ചടുലചുവടുകള്‍ കോര്‍ത്തിണക്കുന്നതാണ് നൃത്തം. മാവോരി ഗോത്രവിഭാഗക്കാര്‍ മരണം, യുദ്ധം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നടത്തുന്ന ചടങ്ങാണ് ഹകനൃത്തം.
ഇത് പിന്നീട് ന്യൂസിലന്‍ഡ് റഗ് ബി ടീം കളിക്കു മുന്നോടിയായി അവതരിപ്പിച്ചതോടെ ലോകപ്രശസ്തമായി. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും ഐക്യദാര്‍ഢ്യവുമായി നൃത്തസംഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ന്യൂസിലന്‍ഡ് ജനതയുടെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ തലകുനിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല