സ്വന്തം ലേഖകന്‍: ചാരവൃത്തി ആരോപിച്ച് പാകിസ്താന് തടവിലിട്ട കുല്ഭൂഷന് ജാദവിന് ഇന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്!. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് മാനിച്ചും വിയന്ന കണ്വെന്ഷന് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടപടിയെന്നാണ് വിശദീകരണം.
പാകിസ്താന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ പാകിസ്താന് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചതിന് ശേഷം ഇതാദ്യമായാണ് കുല്ഭൂഷന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ അവസരമൊരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. 2017 ഏപ്രിലില്‍ ആണ് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി നല്‍കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ അവസാനമായി ആവശ്യപ്പെട്ടത്. ഇസ്ലാമാബാദ് ഇതിനോട് പ്രതികരിക്കാതെ വന്നപ്പോഴാണ് ഇന്ത്യ 2017 മേയില്‍ രാജ്യാന്തര നീതിന്യായ കോടതിയില്‍ കേസ് നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല