മോണ്‍ട്രിയല്‍(കാനഡ): ഇന്ത്യന്‍ ജോഡികളായ ലിയാണ്ടന്‍ പെയ്‌സ് മഹേഷ് ഭൂപതി സംഖ്യത്തിന് റോജര്‍ കപ്പ് ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ പുരുഷവിഭാഗം ഡബ്ബിള്‍സില്‍ അപ്രതീക്ഷിത തോല്‍വി. രണ്ടാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചും ജെര്‍മ്മനിയുടെ ഫ്‌ളോറിയന്‍ മേയറും ചേര്‍ന്ന സംഖ്യമാണ് ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിന് തടയിട്ടത്. സ്‌കോര്‍: 1-6, 6-1(9)
ആദ്യ സെറ്റ് ഒന്ന് പൊരുതിപോലും നോക്കാതെയാണ് ഇന്ത്യന്‍ ജോഡികള്‍ എതിരാളികള്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ച് വന്ന ലീ-ഹാഷ് കൂട്ട്‌കെട്ട് എതിരാളികള്‍ക്ക് ഭീക്ഷണിയുയര്‍ത്തിയെങ്കിലും മത്സരം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. നേരത്തെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ ജോഡികള്‍ക്ക് ബൈ ലഭിച്ചിരുന്നു.
2004ല്‍ റോജര്‍കപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ജോഡികള്‍ ഇവിടെ മത്സരിക്കാനിറങ്ങുന്നത്. 1997 ലും ലീ-ഹാഷ് കൂട്ട്‌കെട്ട് റോജര്‍ കപ്പ് കിരീടം നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല