1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2019

സ്വന്തം ലേഖകന്‍: ആഴക്കടലില്‍ ആടിയുലഞ്ഞ 1373 ജീവനുകള്‍ക്കായുള്ള ലോകത്തിന്റെ പ്രാര്‍ഥന ഫലിച്ചു; നിയന്ത്രണം നഷ്ടപ്പെട്ട ആഡംബരക്കപ്പല്‍ ദ് വൈക്കിങ് സ്‌കൈയെ രക്ഷപ്പെടുത്തി. യാത്രയ്ക്കിടെ എന്‍ജിനുകള്‍ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട ആഡംബരക്കപ്പല്‍ ‘ദ് വൈക്കിങ് സ്‌കൈ’ രക്ഷയുടെ തീരത്തെത്തി. 1373 പേരുമായി നോര്‍വേയുടെ വടക്കന്‍ നഗരമായ ട്രോംസോയില്‍നിന്നു തെക്കുഭാഗത്തെ സ്റ്റാവഞ്ചറിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയോടെയാണ് ഹസ്റ്റാഡ്വിക തീരത്തിനരികെ കപ്പല്‍ തകരാറിലായത്.

പാറക്കെട്ടുകളും ചെറു തുരുത്തുകളും നിറഞ്ഞ അപകടകരമായ ഈ കപ്പല്‍ച്ചാല്‍ നോര്‍വേ തീരത്തുനിന്ന് 2 കിലോമീറ്ററോളം അകലെയാണ്. മണിക്കൂറില്‍ 86 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റും ഉയര്‍ന്ന തിരമാലകളും മൂലം നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിത്തുടങ്ങിയ കപ്പലില്‍നിന്ന് ക്യാപ്റ്റന്‍ അപായസന്ദേശം അയച്ചതോടെയാണു പുറംലോകം വിവരമറിഞ്ഞത്. കപ്പലില്‍നിന്ന് ഇന്നലെ രാവിലെ വരെ അഞ്ഞൂറോളം പേരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

അതിനിടെ, കപ്പലിന്റെ തകരാറിലായ 4 എന്‍ജിനുകളില്‍ മൂന്നെണ്ണം ഇന്നലെ രാവിലെയോടെ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുരക്ഷിതമായി തീരത്തെത്തിക്കാന്‍ ടഗ് ബോട്ടുകളും കപ്പലിന് അരികെയെത്തി. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 10 മണിയോടെ ടഗ് ബോട്ടുകള്‍ കപ്പലിനെ കെട്ടിവലിച്ച് ഏറ്റവും അടുത്ത തുറമുഖമായ മോള്‍ഡെയിലെത്തിച്ചു. കപ്പലിലെ യാത്രക്കാരില്‍ അധികവും യുഎസ്, ബ്രിട്ടിഷ് പൗരന്മാരാണ്. മറ്റ് 14 രാജ്യക്കാരും കപ്പലിലുണ്ടെങ്കിലും ഇവരില്‍ ഇന്ത്യക്കാരുണ്ടോയെന്നു വ്യക്തല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.