സ്വന്തം ലേഖകന്‍: ഒടുവില്‍ ലൂസിഫറിലെ 27 മന് ആരാണെന്ന രഹസ്യം പരസ്യമാക്കി പൃഥ്വിരാജ്; ഇത് ഞങ്ങള്‍ ഊഹിച്ചതാണെന്ന് ആരാധകര്‍. ചിത്രത്തിന്റെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് വിവരം. ചിത്രത്തിന്റെ അവസാന ക്യാരക്ടര്‍ പോസ്റ്ററിലാണ് പൃഥ്വിരാജ് ഈ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ രഹസ്യം താരം പുറത്ത് വിട്ടത്.
സയെദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുക. ഇക്കാര്യം അറിഞ്ഞതോടെ പൃഥ്വി ആരാധകരുടെ ആവേശം കൂടി. മഞ്ജു വാര്യരാണ് ലൂസിഫറില്‍ നായികയായെത്തുന്നത്. വിവേക് ഒബ്രോയി, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന് ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ മാസം 28 നാണ് ലൂസിഫര്‍ തീയ്യേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല