ദുബൈയ്: അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ അവാര്‍ഡിന് ഇന്ത്യന്‍ പേസ്ബൗളര്‍ സഹീര്ഖാന് മൂന്ന് നോമിനേഷന്. സഹീറിനെക്കൂടാതെ സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോണി (രണ്ട് വീതം) എന്നിവര്‍ക്കും നോമിനേഷനുണ്ട്. ഇവരെകൂടാതെ ഇന്ത്യന്‍താരങ്ങളായ ഇഷാന്ത് ശര്‍മ്മ, ഹര്ഭജന് സിങ്, ഗൗതം ദംഭീര്, വിരാട് കോഹ്ലി, മുനാഫ് പട്ടേല്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, അഭിനവ് മുകുന്ദ് എന്നിവരും അവാര്‍ഡ് പട്ടികയില്‍ ഇടം പിടിച്ചു.
മികച്ച ക്രിക്കറ്റര്‍, മികച്ച ഏകദിന താരം, ടെസ്റ്റ് താരം എന്നിവയ്ക്കാണ് സഹീറിന് നോമിനേഷന് ലഭിച്ചത്. സച്ചിനെയും ദ്രാവിഡിനെയും മികച്ച ക്രിക്കറ്റര്‍, മികച്ച ടെസ്റ്റ് താരം എന്നിവയ്ക്കാണ് പരിഗണിക്കുന്ന്. ധോണിക്ക മികച്ച ഏകദിന താരം, പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് എന്നിവയുടെ ലിസ്റ്റിലാണ് ധോണിയുടെ പേര് ഉള്‍പ്പെടുത്തിയിരുക്കുന്നത്.
സഹീറിനെക്കൂടാതെ ഇംഗ്ലണ്ടിന്റെ ജൊനാതന്‍ ട്രോട്ട്, ഗ്രെയിം സ്വാന്, ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയെഴ്സ്, ആഷിം ആംല, ആസ്ട്രേല്യയുടെ ഷെയിന്‍ വാട്സണ് എന്നിവര്‍ക്കും മൂന്ന് നോമിനേഷന് ലഭിച്ചു. ലണ്ടനില്‍ സെപ്റ്റംബര്‍ 12ഒന്നിനു നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള ലിസ്റ്റില്‍ ഇന്ത്യയുടെ ജുലന് ഗോസാമിയും പൂനം റൗട്ടും ഇടം പിടിച്ചിട്ടുണ്ട്. 10 വ്യക്തിഗത അവാര്‍ഡുകള്‍ക്ക് പുറമെ മികച്ച ഏകദിന, ടെസ്റ് ടീമുകല്‍ക്കും ഐ.സി.സി അവാര്‍ഡ് നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല