സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് വഴിതെറ്റി. ജര്‍മന്‍ നഗരത്തിലേക്ക് പുറപ്പെട്ട വിമാനം എത്തിയത് സ്‌കോട്‌ലന്‍ഡ് തലസ്ഥാനത്ത്. ജര്‍മനിയിലെ ഡസ്സല്‍ഡോര്‍ഫിലേക്കു പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍.
ബ്രിട്ടീഷ് എയര്‍വേസിന്റെ ബിഎ3271 വിമാനം തിങ്കളാഴ്ച രാവിലെ 7.30നാണ് ലണ്ടനില്‍നിന്നു പുറപ്പെട്ടത്. പൈലറ്റിന് തെറ്റായ നിര്‍ദേശങ്ങള്‍ ലഭിച്ചതാണ് വഴിതെറ്റാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ബ്രിട്ടീഷ് എയര്‍വേസിനുവേണ്ടി ഡബ്ല്യുഡിഎല്‍ എന്ന കമ്പനിയാണ് വിമാനത്തിന്റെ യാത്രാപരിപാടി നിയന്ത്രിച്ചത്. വഴിതെറ്റാനുള്ള കാരണത്തെക്കുറിച്ച് ഇരുകൂട്ടരും അന്വേഷണം തുടങ്ങി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ബ്രിട്ടീഷ് എയര്‍വേസ് മാപ്പു ചോദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല