സ്വന്തം ലേഖകന്‍: ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്. കറാച്ചിയിലെ ഗള്ളി ക്രിക്കറ്റിനിടയിലാണ് തര്‍ക്കം. ബാറ്റ്സ്മാന്റെ മിഡില്‍ സ്റ്റംപ് ബൗളര്‍ ഇളക്കി താഴെയിട്ടിട്ടുണ്ട്. പക്ഷേ ബെയിലുകള്‍ രണ്ടും മുകളില്‍ തന്നെയുണ്ട്.
ഇത് ഔട്ട് ആണോ അല്ലയോ എന്നതാണ് തര്‍ക്ക വിഷയം. ഐസിസിക്കും അതാണ് ചോദിക്കുവാനുള്ളത് ഇത് ഔട്ട് ആണോ അല്ലയോ എന്ന്. കറാച്ചിയിലെ തെരുവുകളില്‍ ഒന്നില്‍ നടന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റിനിടയില്‍ നിന്നുമുള്ളതാണ് ഫോട്ടോ.
അവരുടെ ചോദ്യത്തിന് ഐസിസിക്കും വ്യക്തമായ ഉത്തരം ഇല്ലാത്തത് കണ്ട കൗതുകത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ബെയിലുകള്‍ താഴെ വീഴാത്തതിനാല്‍ ഇത് ഔട്ട് അല്ലെന്നാണ് ഒരുപക്ഷം സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നത്. അതിനെ എതിര്‍ത്ത് എത്തുന്നവരും വരുന്നതോടെ ചര്‍ച്ച ചൂടുപിടിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല