എഡ്ജ്ബാസ്റ്റണ്: വീണ്ടും തഥൈവ. ഇംഗ്ലണ്ടിനെതിരായാ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും പേര് കേട്ട ഇന്ത്യന്‍ ബാറ്റ്മാന്മാര്ക്ക് കാലിടറി. ലോര്‍ഡ്സിലെയും ട്രെന്റ് ബ്രിഡ്ജിലെയും പോലെ എഡ്ജ്ബാസ്റ്റണിലും ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ്നിര തകര്‍ന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ ദിവസം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപെടാതെ 84 റണ്സെടുത്തിട്ടൂണ്ട്. 52 റണ്‍സെടുത്ത സ്ടോസും, 27 റണ്‍സോടെ അലിസ്റ്റര്‍ കുക്കുമാണ് ക്രീസില്‍.
77 റണ്‍സെടുത്ത നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനമാണ് ഇന്ത്യന്‍സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ധോണിയെകൂടാതെ ഗംഭീര്‍(38), ദ്രാവിഡ്(22), ലക്ഷ്മണ്(30), പ്രവീണ്‍ കുമാര്‍(26) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്.
39.3 ഓവറില്‍ 111/7 എന്ന നിലയില്‍ വന്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ എട്ടാം വിക്കറ്റില്‍ പ്രവീണ്‍ കുമാറിന്റെ കൂട്ട്പിടിച്ച് ധോണി് കരകയറ്റുകയായിരുന്നു. പ്രവീണ്‍ 26 റണ്‍സെടുത്തു. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ വീഴുന്നത് കണ്ട ധോണി ഏകദിന ശൈലിയില്‍ 96 പന്തില്‍ 10 ഫോറിന്റെയും 3 സിക്സിന്റെയും സഹായത്തോടെയാണ് 77 റണ്‍സെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സെവാഗ് പുറത്തായി. ദ്രാവിഡും ഗംഭീറും കുറച്ച് നേരം പിടിച്ച് നിന്നെങ്കിലും ഇന്ത്യന്‍ സ്കോര്‍ 59ലെത്തിയപ്പോള്‍ ഗംഭീര്‍ വീണു.
പിന്നീട് വന്ന സച്ചിന് 10 ബോളിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഒരു റണ്ണുമായി ഒരിക്കല്‍കൂടി ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് സച്ചിന് മടങ്ങി. നാല റണ്‍സ് വീതമെടുത്ത റെയ്ന, മിശ്ര, ശര്‍മ്മ എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ 224 ല്‍ അവസാനിച്ചു.
ഇംഗ്ലണ്ടിനായി ബ്രെസ്നനും ബ്രോഡും നാലു വിക്കറ്റ് വീതം വീഴ്ത്തി. ആന്ഡേഷ്സണാണ് ശേഷിച്ച രണ്ട് വിക്കറ്റ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല