സ്വന്തം ലേഖകന്‍: ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് യൂറോപ്യന്‍ യൂണിയന്. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതില്‍ ലോകത്തിന് മാതൃകയായി യൂറോപ്യന്‍ യൂണിയന്. ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ യൂണിയന് നിരോധിച്ചു. 2021 മുതല്‍ നിരോധനം നടപ്പാകും.
ഡിസ്പോസിബിള്‍ സ്ട്രോ, ഫോര്‍ക്, കത്തികള്‍, ബഡ്സ് എന്നിങ്ങനെയുള്ള പത്ത് ഉത്പന്നങ്ങള്‍ നിരോധിക്കാനാണ് യൂറോപ്യന്‍ യൂണിയന് തീരുമാനിച്ചത്. സമുദ്രങ്ങളില്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതും ജീവജാലങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുന്നതും കണക്കിലെടുത്താണ് തീരുമാനം. 560 നെതിരെ 35 വോട്ടുകള്‍ക്കാണ് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് നിരോധനം നടപ്പാക്കിയത്.
പ്ലാസ്റ്റിക് പാത്രങ്ങള്‍, ബലൂണ്‍ സ്റ്റിക്, ഭക്ഷണപഥാര്‍ഥങ്ങള്‍ പൊതിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനായി ഓരോ രാജ്യങ്ങള്‍ക്കും അവരുടേതായ രീതികള്‍ സ്വീകരിക്കാമെന്നും പാര്‍ലമെന്റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല