1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2019

സ്വന്തം ലേഖകന്‍: ഇന്ത്യ ആരോപിക്കുന്ന സ്ഥലങ്ങളില്‍ ഭീകരക്യാമ്പുകളില്ല; പ്രഥാമിക കണ്ടെത്തല്‍ എന്ന നിലയില്‍ ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഭീകരക്യാമ്പുകളൊന്നും കണ്ടെത്താനായില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 54 പേരെ ഭീകരരുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചു.

ഇന്ത്യ അഭ്യര്‍ഥിച്ചാല്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കാന്‍ പാക്കിസ്ഥാന്‍ തയാറാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് 54 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവരെ പുല്‍വാമ ആക്രമണവുമായി ബന്ധിപ്പിക്കുന്നതെളിവുകളൊന്നും ലഭിച്ചില്ല.

കൂടുതല്‍ ശക്തവും വ്യക്തവുമായ രേഖകളും തെളിവുകളും നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കാമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ ‘സംഭവം’ എന്നാണ് പാക്കിസ്ഥാന്‍ വിശേഷിപ്പിച്ചത്. പുല്‍വാമ സംഭവത്തിലെ പ്രാഥമിക നിഗമനങ്ങള്‍ ഇന്ത്യക്ക് കൈമാറിയതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.