സ്വന്തം ലേഖകന്‍: സെക്സ് ലൈഫിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ ചര്‍ച്ച ചെയ്യും; ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വരെയിടും; രാജ്യത്തെ കുറിച്ച് മിണ്ടില്ല: ആലിയ രണ്‍ബീര്‍ ജോഡിക്കെതിരെ കങ്കണ. ബോളിവുഡ് ജോഡികളായ ആലിയയേയും രണ്‍ബീറിനേയും വിമര്‍ശിച്ച് കങ്കണ. സ്റ്റാര്‍ കിഡ്സ് സെക്സ് ലൈഫിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകും.
എന്നാല്‍ സ്വന്തം രാജ്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നാണ് കങ്കണയുടെ വിമര്‍ശനം. അവരെ എന്തിനാണ് യുവാക്കളെന്ന് വിളിക്കുന്നത്. തലമുറയിലെ യങ് കിഡായ രണ്‍ബീറിന് 36ഉം ആലിയയ്ക്ക് 27 ഉം കഴിഞ്ഞു. ഈ പ്രായത്തില്‍ എന്റെ അമ്മയ്ക്ക് മൂന്നു മക്കളുണ്ട്. ഇത് അംഗീകരിക്കാനാകില്ല.
സെക്സ് ലൈഫിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകും. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ ഇടും. എന്നാല്‍ രാജ്യത്തെ കുറിച്ച് ചോദിച്ചാല്‍ തന്റെ വ്യക്തി താല്പര്യമാണെന്ന് പറയുമെന്നും കങ്കണ തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല