സ്വന്തം ലേഖകന്‍: ആടുതോമയെ വച്ച് ആരും സിനിമ ഇറക്കാന്‍ മിനക്കടേണ്ടെന്ന് സംവിധായകന് ഭദ്രന്; സ്ഫടികം 2 ഇറക്കുമെന്ന വാശിയില്‍ ബിജു ജെ കട്ടക്കല്‍; പുറത്തുവിട്ട ടീസര്‍ കണ്ട് ഇതെന്ത് ദുരന്തമെന്ന് സോഷ്യല്‍ മീഡിയ. സ്ഫടികം 2 ഇരുമ്പന്‍ എന്ന സിനിമയിറക്കുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് സംവിധായകന് ഭദ്രന്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മാതൃഭൂമിയോടായിരുന്നു ഭദ്രന്റെ പ്രതികരണം.
സ്ഫടികം ഒന്നേയുള്ളുവെന്നും അതിന് രണ്ടാംഭാഗം എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രണ്ടാം ഭാഗം ഇറക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ആ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആടുതോമയുടെ മകന് ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ടെന്നും ഭദ്രന് പറഞ്ഞു.
അങ്ങിനെ ചെയ്യുകയാണെല്‍ നിയമനടപടികളുമായി താന്‍ മുന്നോട്ട് പോകുമെന്നും ആടുതോമയെ വച്ച് ആരും സിനിമ ഇറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു സിനിമ ഇറക്കാന്‍ സമ്മതിക്കുകയില്ലെന്നും. അതിനായി ആരും മിനക്കടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങള്‍ക്ക് പിന്നാലെ സ്ഫടികം 2 എന്ന് പേരിട്ട ചിത്രത്തിന്റെ ടീസര്‍ ഇന്നാണ് പുറത്തുവിട്ടത്. ആടുതോമയുടെ മകന് ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്നു എന്ന് പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കല്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ചിത്രത്തിനെതിരെ വരുന്നത്. ചിത്രം വേണമെങ്കില്‍ ഇറക്കികൊള്ളു. പേര് മറ്റണമെന്നും ഇത് ഇരുമ്പ് അല്ല തുരുമ്പ് ആണെന്നും കമന്റുകള്‍ വരുന്നുണ്ട്.
നേരത്തെ ചിത്രം പുറത്തിറങ്ങുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സ്ഫടികത്തിന്റെ സംവിധായകന് ഭദ്രന് രംഗത്തെത്തിയിരുന്നു. സ്ഫടികം ഒന്നേയുള്ളു അതു സംഭവിച്ചു കഴിഞ്ഞെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചിത്രത്തിലെ മാസ് ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ‘മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ മറുപടിയായി ഭദ്രന് കുറിച്ചിരുന്നു.
മലയാളത്തിലെ യുവ സൂപ്പര്‍ താരം നായകനാകുമെന്നും ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന് പറഞ്ഞിരുന്നു. സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍.
മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ളതാണ് ടീസര്‍.എന്തായാലും ടീസറിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സീരിയല്‍ ഇതിലും ഭേദമായിരിക്കും എന്നാണ് ചിലരുടെ കമന്റ്. ചിത്രത്തിന്റെ പേര് മാറ്റണം എന്നാവശ്യപ്പെടുന്നവരും നിരവധിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല