സ്വന്തം ലേഖകന്‍: ‘ശ്രേഷ്ഠ ഭാഷയില്‍ ഒരു പാട്ടു പാടാന്‍ ഇവിടെ ഒരുത്തനുമില്ലേടാ?’ ദുല്‍ഖര്‍ ചിത്രം യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്. മലയാളികളുടെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്മാന് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്.
‘ഇത്? നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ്ലൈനിലാണ് പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഒരു ഫെസ്റ്റിവല്‍ മൂവിയായിരിക്കും യമണ്ടന്‍ പ്രേമകഥ എന്നാണ് ടീസര്‍ നല്കുന്ന സൂചന. ദുല്‍ഖറിനൊപ്പം സലിം കുമാര്‍, വിഷ്ണു എന്നിവരെയും ടീസറിലെത്തുന്നുണ്ട്.
‘ഒരുപാട് കാത്തിരിപ്പിന് ശേഷം ഇതാ. മുഴുവന്‍ സിനിമ നിങ്ങള്‍ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു. ചിത്രത്തിന്റെ ചെറിയൊരു ടീസര്‍ സമര്‍പ്പിക്കുന്നു’ ടീസര്‍ പുറത്തു വിട്ടു കൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പുതുമുഖ സംവിധായകനായ ബി.സി നൗഫലാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുഹൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. പി. സുകുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ്, സി.ആര്. സലീം എന്നിവരാണ് നിര്‍മ്മാണം. ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷായാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല