സ്വന്തം ലേഖകന്‍: ഇത് ചരിത്ര നിമിഷം; സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സൂസന കാപുതോവ. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ മാറോസ് സെഫ്കോവികിനെ പരാജയപ്പെടുത്തി. രാഷ്ട്രീയത്തില്‍ മുന്‍ പരിചയം പോലുമില്ലാതെയാണ് അഴിമതി വിരുദ്ധ സ്ഥാനാര്‍ഥിയും അഭിഭാഷകയുമായ കാപുതോവയുടെ വിജയം. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, സെഫ്കോവികിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്നായിരുന്നു തെരഞ്ഞെടുപ്പിനെ കാപുതോവ വിശേഷിപ്പിച്ചിരുന്നത്. അന്വേണാത്മക മാധ്യമപ്രവര്ത്തകന് ജാന്‍ കു സിയാക്കിന്റെയും വനിതാ സുഹൃത്തിന്റെയും കൊലപാതകമായിരുന്നു കാപുതോവയുടെ പ്രചാരണായുധം. 2018 ഫെബ്രുവരിയില്‍ നടന്ന കൊലപാതകം സ്ലോവാക്യ വലിയ പ്രതിഷേധം അലയടിച്ചിരുന്നു. കൊലപാതകത്തിന് കാരണക്കാരില്‍ ഒരാള്‍ സെഫ്കോവാണെന്ന് ആരോപിച്ചാണ് സെഫ്കോവികിനെതിരെ യൂറോപ്യന്‍ കമ്മീഷന് വൈസ് പ്രസിഡന്റ് കൂടിയായ കാപുതോവ രംഗത്തിറങ്ങിയത്.
ഭരണപക്ഷമായ സ്മെര്‍ എസ്ഡി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സെഫ്കോവിക് മത്സരിച്ചത്. സ്മെര്എസ്ഡി പാര്‍ട്ടിയുടെ നേതാവാണ് റോബര്‍ട്ട് റിക്കോ. കുസിയാക്കിന്റെയും കൊലപാതകം പ്രധാനമന്ത്രിയായിരുന്ന റോബര്‍ട്ട് ഫിക്കോയുടെ രാജിയില്‍ കലാശിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം സെഫ്കോവികിന് തിരിച്ചടിയാകുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ കാപുതോവ 40 ശതമാനം വോട്ട് നേടിയിരുന്നു. സെഫ്കോവികിന് 19 ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
സ്ലോവാക്യന്‍ പാര്‍ലമെന്റില്‍ ഒരു സീറ്റു പോലുമില്ലാത്ത ലിബറല്‍ പ്രോഗ്രസീവ് സ്ലോവാക്യ പാര്‍ട്ടിയുടെ അംഗമാണ് കാപുതോവ. 14 വര്‍ഷത്തോളം നീണ്ട അനധികൃത ലാന്‍ഡ്ഫില്‍ കേസിലൂടെ ശ്രദ്ധനേടിയ അഭിഭാഷകയാണ് കാപുതോവ. വിവാഹ ബന്ധം വേര്‍പെടുത്തിയ അവര്‍ രണ്ടു കുട്ടികളുടെ അമ്മയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല