സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം ഫലം കാണുന്നു; സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. 2018 ലെ നാലം പാദത്തിലെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി കുറഞ്ഞു. സൗദിയില്‍ ആകെ പന്ത്രണ്ടര ദശലക്ഷം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്.
സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളാണിത്. സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായാണ് കുറഞ്ഞത്. എന്നാല്‍ രാജ്യത്തെ വിദേശികളടക്കമുളളവരുടെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 6 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്. പുരുഷന്മാരില് 2.9 ശതമാനവും സ്ത്രീകളില്‍ 22.6 ശതമാനവുമാണ് തൊഴില്‍ രഹിതര്‍.
രാജ്യത്താകെ പന്ത്രണ്ടര (12.54) ദശലക്ഷം വ്യക്തികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 17 ശതമാനം (17.1) സ്ത്രീകളാണ്. സൌദിയില്‍ ഒമ്പതര (9.43) ദശലക്ഷം വിദേശികളാണ് ജോലി ചെയ്യുന്നത്. ഇത് ആകെ തൊഴിലാളികളുടെ 75 ശതമാനമാണ് (75.2), അതായാത് രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 25 ശതമാനം (24.8) മാത്രമാണ് സ്വദേശി തൊഴിലാളികള്‍. ഗാര്‍ഹിക തൊഴിലാളികളില്‍ വിദേശികള്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല