25 വര്‍ഷം ഭാര്യയില്‍ നിന്നും പിരിഞ്ഞ് കഴിഞ്ഞതിന് ശേഷം ഭര്‍ത്താവ് നല്കിയ വിവാഹമോചന ഹര്‍ജി കോടതി തള്ളി.
24 വര്‍ഷത്തിലേറെയായി ഭാര്യയുമായി അകന്ന് കഴിയുന്ന അമര്‍ ലാല അറോറയുടെ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനകം ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു.
നേരത്തേ വിവാഹമോചന അപേക്ഷ തള്ളിയ കീഴ്ക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത് തന്നിഷ്ടപ്രകാരമാണെന്ന് പറയാനാകില്ലെന്നും പരാതിക്കാരന്റെ സമ്മതപ്രകാരമല്ലെന്ന വാദത്തിന് തെളിവുകളില്ലെന്നും ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ വ്യക്തമാക്കി.
സ്വന്തം അമ്മയെ പേടിച്ച്, വീടു വിട്ടിറങ്ങിയ ഭാര്യയെ തിരികെ കൊണ്ടുവരാന്‍ അറോറ ശ്രമിച്ചില്ലെന്നും ഭര്‍ത്താവോ ഭര്ത്തൃവീട്ടുകാരോ തന്നെ പരിഗണിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകുമെന്നും വിചാരണക്കോടതിയുടെ വാദത്തോട് യോജിച്ച് ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല