1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2019

സ്വന്തം ലേഖകന്‍: ഉക്രൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഫ്ഗാനിസ്ഥാനില്‍ നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന മയക്കുമരുന്ന് ഹൈവേ തകര്‍ത്തു; പിടികൂടിയത് 416 കോടിയുടെ ഹെറോയിന്‍. ഉക്രൈനില്‍ പോലീസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. രാജ്യവ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ ഏകദേശം 416 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി.

ഉക്രൈനില്‍ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇതെന്ന് നാഷണല്‍ പോലീസ് മേധാവി സെര്‍ജി ന്യാസേവ് അറിയിച്ചു. കീവ് റീജനില്‍ നടത്തിയ പരിശോധനയില്‍ പോലീസ് 500 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ 100 കിലോഗ്രാം ഹെറോയിന്‍ കൂടി പിടിച്ചെടുക്കുകയായിരുന്നു.

ആഡംബര വാഹനത്തിന്റെ രഹസ്യ അറകളിലാണ് ഇത് സൂക്ഷിച്ചിരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനില്‍നിന്ന് എത്തിക്കുന്ന മയക്കുമരുന്നിന്റെ സംഭവരണകേന്ദ്രമായി അടുത്തിടെ കീവ് മാറിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവിടെനിന്നാണ് യൂറോപ്പിലേക്ക് ലഹരി എത്തിക്കുന്നത്. കരിങ്കടലിലെ അതീവ അപകട സാധ്യതയുള്ള മേഖലകളിലൂടെയാണ് ലഹരികടത്തുസംഘത്തിന്റെ സഞ്ചാരമെന്നും പോലീസ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.