സ്വന്തം ലേഖകന്‍: സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം. മിനിസ്ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
സീരിയല്‍ താരങ്ങളായ സൗപര്‍ണിക, ഭര്‍ത്താവും നടനുമായ സുഭാഷ്, അഞ്ജിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിനയന് ചിത്രം ലിറ്റില്‍ സൂപ്പര്‍ സ്റ്റാറിലൂടെയാണ് ചിലങ്ക അഭിനയ രംഗത്തെത്തുന്നത്. തുടര്‍ന്ന് മിനിസ്ക്രീന്‍ പരമ്പരകളില്‍ സജീവമായി.
എന്നാല്‍ സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന പരമ്പരയിലൂടെയാണ് ചിലങ്ക പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ചിത്രത്തിലെ ചാരുലത എന്ന കഥാപാത്രം ചിലങ്കയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല