സ്വന്തം ലേഖകന്‍: വിഡ്ഢി ദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ കൂളായി ‘ഫൂളാക്കി’ ഐ.സി.സി. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആരാധകരെ വട്ടം കറക്കി അന്താരാഷട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വിറ്റര്‍ പേജ്. ടെസ്റ്റ് ക്രിക്കറ്റില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചുള്ള ട്വീറ്റുകളാണ് ആരാധകരെ കുഴപ്പത്തിലാക്കിയത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഈ മാറ്റങ്ങള്‍ നടപ്പാകുമെന്നും ട്വീറ്റിലുണ്ട്.
എന്നാല്‍, ഏപ്രില്‍ ഫൂളാക്കുകയാണോ, അതോ ഇതെല്ലാം സത്യമാണോ എന്നൊന്നും ട്വിറ്റില്‍ പങ്കുവെക്കുന്നില്ല. ഇതോടെ ഇത് വിശ്വസിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആരാധകര്‍ കുഴപ്പത്തിലായി. ഐ.സി.സി. ഔദ്യോഗിക ട്വിറ്റിലൂടെ പങ്കുവെച്ച മാറ്റങ്ങള്‍ ഇവയാണ്.
1. ടെസ്റ്റില്‍ ഇനി ടോസുണ്ടാവില്ല. പകരം ആരാധകര്‍ക്ക് ട്വിറ്റര്‍ പോളിലൂടെ ആര് ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കാം.
2. നോബോള്‍, ഡോട്ട് ബോള്‍ എന്ന വാക്കുകള്‍ക്ക് പകരം ടെന്നീസിലെ പോലെ ഫോള്‍ട്ട്, എയ്സ് എന്നീ വാക്കുക്കള്‍ ഉപയോഗിക്കും.
3. താരങ്ങളുടെ ജേഴ്സിയില്‍ നമ്പറും പേരും ചേര്‍ക്കും. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരായിരിക്കും ജേഴ്സി നമ്പറിനൊപ്പം പ്രിന്റ് ചെയ്യുക.
4. ആരാധകരെ കളിയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായി കമന്റേര്മാരെ ഗ്രൗണ്ടില്‍ വിന്യസിക്കാന്‍ സംപ്രേഷണ അവസരം നല്‍കും. സ്ലിപ്പിന് പിറകിലായിട്ടായിരിക്കും കമന്റേറ്റര്‍മാര്‍ നില്‍ക്കേണ്ടേത്.
5. ഡബിള്‍ വിക്കറ്റ് പ്ലേ: ക്യാച്ചിലൂടെ ബാറ്റ്സ്മാനെ ഔട്ടാക്കിയാല്‍ റണ്ണൌട്ടിലൂടെ മറ്റേ ബാറ്റ്!സ്മാനെയും പുറത്താക്കാം
6. ഗ്രൗണ്ടിലെ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോയാല്‍ താരങ്ങള്‍ക്ക് ഷോര്‍ട്സ് ധരിച്ച് കളിക്കാന്‍ അവസരം.
7. രാത്രി പകല്‍ ടെസ്റ്റിലെ അവസാന സെഷനില്‍ സ്കോര്‍ ചെയുന്ന ഓരോ റണ്ണിനും ഇരട്ട റണ്‍സ് നല്‍കുക. ഒരു ഫോറിന് എട്ടും സിക്സിന് 12 റണ്‍സും കിട്ടും.
8. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീമുകളുടെ പോയിന്റുകള്‍ തുല്യമായാല്‍ എവേ റണ്‍സിന്റെ ആനുകൂല്യത്തിലാവും വിജയിയെ തെരഞ്ഞെടുക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല