സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ പേരില്‍ വ്യാജ അപേക്ഷ നല്കി എച്ച്–1 ബി വീസ തട്ടിപ്പ്: 3 ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍. വീസ തട്ടിപ്പു കേസില്‍ 3 ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍. സാന്ത ക്ലാരയില്‍ നാനോസെമന്റിക്സ് എന്ന കണ്‍സല്‍റ്റിങ് സ്ഥാപനം നടത്തുന്ന കിഷോര്‍ ദത്താപുരം (49), കുമാര്‍ അശ്വപതി (49), സന്തോഷ് ഗിരി (42) എന്നിവരാണ് അറസ്റ്റിലായത്.
വിദേശ തൊഴിലാളികളുടെ പേരില്‍ വ്യാജ അപേക്ഷകള്‍ നല്കി എച്ച്–1 ബി വീസ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. യുഎസില്‍ താമസിക്കാനും തൊഴില്‍ ചെയ്യാനും അനുമതി നല്കുന്ന എച്ച്–1 ബി വീസയ്ക്ക് ഇന്ത്യന്‍ ടെക്നോളജി പ്രഫഷനലുകള്‍ക്കിടയില്‍ ഏറെ ആവശ്യക്കാരുണ്ട്.
കഴിഞ്ഞയാഴ്ച അറസ്റ്റിലായ മൂവരും ജാമ്യത്തിലാണ്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവും 2.50 ലക്ഷം ഡോളര്‍ വരെ പിഴയും ശിക്ഷ ലഭിക്കാം. ട്രംപ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം യുഎസ് എച്ച്1 ബി വീസ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല