സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് തെരേസ മേയ്; നോഡീല്‍ ബ്രെക്സിറ്റ് ഒഴിവാക്കാന്‍ തീവ്രശ്രമം തുടരുന്നു. ബ്രെക്സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. അറിയിച്ചു. നിലവില്‍ ഈ മാസം 12 ന് ആണ് ബ്രെക്സിറ്റ് കരാര്‍ നടപ്പാക്കാനുള്ള അവസാന തീയ്യതി.
കരാര്‍ രഹിത ബ്രെക്സിറ്റ് ഒഴിവാക്കുന്നതിനായി ബ്രിട്ടനില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. വിഷയത്തില്‍ ഏഴ് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ക്യാബിനറ്റ് ചര്‍ച്ച നടത്തിയ ശേഷമാണ് യൂറോപ്യന്‍ യൂണിയനോട് വീണ്ടും സാവകാശം ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചത്.
പ്രതിപക്ഷത്തിനും സ്വീകാര്യമായ കരാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മേ അറിയിച്ചു.ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് കൂടുതല്‍ സാവകാശം തേടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും മേ അറിയിച്ചു. നിലവില്‍ ഈ മാസം 12 ന് ആണ് ബ്രെക്സിറ്റ് കരാര്‍ നടപ്പാക്കാനുള്ള അവസാന തീയ്യതി.
വിഷയത്തില്‍ ഏഴ് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ക്യാബിനറ്റ് ചര്‍ച്ച നടത്തിയ ശേഷമാണ് യൂറോപ്യന്‍ യൂണിയനോട് വീണ്ടും സാവകാശം ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചത്. പ്രതിപക്ഷത്തിനും സ്വീകാര്യമായ കരാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മേ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല