സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന കമ്പനിയെന്ന പദവി സ്വന്തമാക്കി സൗദി അരാംകോ കമ്പനി. ആഗോള ക്രെഡിറ്റ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന കമ്പനിയെന്ന പദവി സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോയ്ക്ക്.പോയ വര്‍ഷം പതിനൊന്നായിരത്തി ഒരുന്നൂറ്റി പത്ത് കോടി ഡോളര്‍ അറ്റാദായം നേടിയാണ് ഒന്നാമതെത്തിയത്.
ലോകത്തെ ഏറ്റവും വലിയ അഞ്ചു എണ്ണകമ്പനികളുടെ ആകെ ലാഭത്തെക്കാള്‍ കൂടുതല്‍ ലാഭം നേടിയാണ് സൗദി അരാംകോ ഓന്നാമതെത്തിയത്. ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ മൂഡിസും ഫിച്ചും ചേര്‍ന്ന് പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് വാര്‍ഷിക അറ്റാദായത്തില്‍ സൗദി അരാംകോ ഏറെ മുന്നിലെത്തിയത്. 35,590 കോടി ഡോളര്‍ ആണ് പോയ വര്‍ഷം അരാംകോയുടെ വരുമാനം.
ലോകത്തിലെ മുന്‍നിര എണ്ണ കമ്പനികളായ എക്‌സണ്‍ മൊബില്‍, ചെവ്‌റോണ്‍, ബ്രിട്ടീഷ് പെട്രോളിയം, ടോട്ടല്‍, റോയല്‍ ഡെച്ച് ഷെല്‍ എന്നീ കമ്പനികളുടെ മൊത്തം അറ്റാദായമായ എണ്ണായിരം കോടി ഡോളറിനെക്കാള്‍ കൂടുല്‍ ലാഭമാണ് സൗദി അരംകോ നേടിയത്. സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ സാബിക്കിന്റെ ഓഹരികള്‍ അരാംകോ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്രാ ബോണ്ടുകള്‍ പുറത്തിറക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല