സ്വന്തം ലേഖകന്‍: വിദേശികളുടെ പാസ്പോര്ട്ടില് ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കിയ നടപടി ഫലപ്രദമെന്ന് കുവൈത്ത്. പാസ്പ്പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവന്‍ ഇഖാമ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന സംവിധാനമാണ് താമസകാര്യ വകുപ്പ് കഴിഞ്ഞ മാസം മുതല്‍ നടപ്പാക്കിയത്. പുതിയ സംവിധാനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം സംവിധാനം ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്.
എമിഗ്രെഷന്‍ നടപടികള്‍ക്ക് സിവില്‍ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തില്‍ ചെറിയ രീതിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതര്‍ നടത്തിയ ബോധവല്‍ക്കരണം ഫലം ചെയ്തു. പുതിയ സംവിധാനവുമായി വിദേശികള്‍ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തല്‍. അതേസമയം വിദേശ രാജ്യങ്ങളിലെ വിമാനത്താവളത്തിലെ എമിഗ്രെഷന്‍ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടെ പുതിയ സംവിധാനത്തെ കുറിച്ച് അവബോധം ഉണ്ടാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
കുവൈത്തിലേക്ക് വരുന്നവര്‍ സ്വന്തം രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇഖാമ പേജിനു പകരം പകരം സിവില്‍ ഐഡിയാണ് കാണിക്കേണ്ടത്. രാജ്യത്തെ വിദേശ എംബസികളുമായി ആശയ വിനിമയം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആഭ്യന്തര മന്ത്രാലയം പരിഷ്കരണം നടപ്പാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല