സ്വന്തം ലേഖകന്‍: സ്വര്‍ണമാല, വള, കപ്പടാമീശ; മധുരരാജയായി മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ ഒന്നു പേടിച്ചു. മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാനെത്തും മുമ്പെ സണ്ണി ലിയോണ്‍ താരത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്ന് മധുരരാജയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ. സംവിധായകന് വൈശാഖിനൊപ്പം ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടയിലാണ് ഉദയകൃഷ്ണ ഇക്കാര്യം പറഞ്ഞത്.
സണ്ണി ലിയോണ്‍ ചെയ്യുന്ന നൃത്തരംഗത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. എന്നാല്‍ ചുവടു വയ്ക്കുന്നില്ല. ഇതിലേക്ക് വരുന്നതിനു മുമ്പേ മമ്മൂട്ടിയെക്കുറിച്ച് പഠിച്ചു വച്ചിരുന്നു. മമ്മൂക്ക ആളിത്തിരി ചൂടനാണെന്നും സ്ത്രീകളോട് അടുത്തിടപെടാത്ത ആളാണെന്നുമെല്ലാം നടി നേരത്തെ അറിഞ്ഞു വെച്ചു. മാത്രമല്ല, മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ നേടിയ മഹാനടനും. അങ്ങനെയൊരു നടന്റെ സിനിമയില്‍ ഒരു ഐറ്റം ഡാന്‍സ് എന്തിന് എന്ന സംശയം അവര്‍ക്കുണ്ടായിരുന്നു.
രണ്ടാം ദിവസം മമ്മൂട്ടി ലൊക്കേഷനില്‍ എത്തി. വലിയ ഭാരമുള്ള സ്വര്‍ണമാലയും വളയും മീശയും എല്ലാംകൂടിയ ലുക്കില്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ തന്നെ സണ്ണിലിയോണ്‍ ഒന്നു പേടിച്ചു. അദ്ദേഹം പരിചയപ്പെടാനായി അടുത്തേക്ക് വന്നപ്പോഴും മറുപടി പറയാനാകാതെ നില്‍ക്കുകയായിരുന്നു സണ്ണി ലിയോണ്‍. പിന്നീട് അദ്ദേഹം ഞങ്ങളോടൊക്കെ സംസാരിക്കുന്നതു കണ്ട് കണ്ടാണ് അവര്‍ക്ക് ആ പേടി മാറിയത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സണ്ണി സെറ്റിലെ എല്ലാവരുമായി അടുത്തു.
2009ല്‍ വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം തമിഴ്നടന്‍ ജയ്യും പ്രധാനവേഷത്തില്‍ എത്തുന്നു. വില്ലനായി എത്തുന്നത് ജഗപതി ബാബുവാണ്. മാസ് ഹിറ്റായ പുലിമുരുകന് ശേഷം വൈശാഖ്ഉദയകൃഷ്ണപീറ്റര്‍ ഹെയ്ന് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ.
അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. നെടുമുടി വേണു, സലിംകുമാര്‍, നരെയ്ന്, രമേഷ് പിഷാരടി, അജു വര്‍ഗീസ്, വിജയരാഘവന്, ബൈജു ജോണ്സണ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍. ഏപ്രില്‍ 12നാണ് റിലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല