1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2019

Benny Mecherrimannil: നോര്‍ത്ത് വെല്‍സിലെ റെക്‌സം ,ഫ്‌ളിന്റ്, കോള്‍വിന്‍ബേ , ചെസ്റ്റര്‍ മലയാളി സമൂഹം സംയുകതമായി യേശു വിന്റെ പീഡാനുഭവ സ്മരണയുടെ ഓര്‍മ പുതുക്കുന്ന ദുഖ വെള്ളിയാഴിച്ച കുരിശിന്റെ വഴി ഏപ്രില്‍ 19 തിയതി 10 മണിക്ക് നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു .കുരിശിന്റെ വഴി പ്രാര്‍ഥന കള്‍ക്ക് ഫാദര്‍ ജോര്‍ജ് സി ,എം .ഐ നേതൃത്വം നല്‍കുന്നതും നോര്‍ത്ത് വെല്‍സിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദീകരും പങ്കെടുക്കുന്നതാണ് .

കുരിശിന്റെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കൈപ്പുനീര്‍ രുചിക്കലും, നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ രെക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓര്‍മ്മ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഈ നൊയമ്പുകാലം പ്രാര്‍ത്ഥനാ പൂര്‍വം ആചരിക്കാന്‍ നോര്‍ത്തു വെല്‍സിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശു വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു .

കുരിശു മലയുടെ വിലാസം FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.