സ്വന്തം ലേഖകന്‍: ‘ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാന്‍ മാത്രമുള്ള സമ്പാദ്യം എനിക്കില്ല,’ ജാന്‍വി കപൂര്‍. ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാനുള്ള സമ്പാദ്യം തനിക്കില്ലെന്ന് ശ്രീദേവിബോണി കപൂര്‍ ദമ്പതികളുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് പല സെലിബ്രിറ്റികള്ക്കുമില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് ജാന്‍വി. ഈ കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും ജാന്‍വിയെ പരിസഹിക്കാറുമുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയായിരുന്നു ജാന്‍വി.
‘എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്പാദിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങള്‍ എന്റെ അഭിനയത്തെ വിമര്‍ശിച്ചോളൂ. എന്നാല്‍ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ആളുകള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ’ ജാന്‍വി ചോദിക്കുന്നു.
ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ധടകിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഷാഹിദ് കപൂറിന്റെ സഹോദന് ഇഷാന് ഖട്ടറായിരുന്നു ചിത്രത്തിലെ നായകന്. നിരൂപകരുടെയും പ്രേക്ഷകരുടെയും കയ്യടി നേടിയ മറാഠി ചിത്രം സൈറാത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ധടക്. മകളുടെ ആദ്യ ചിത്രം കാണാനുള്ള ഭാഗ്യം ശ്രീദേവിക്ക് ലഭിച്ചില്ല. അവരുടെ മരണ ശഷമാണ് ചിത്രം റിലീസ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല