സ്വന്തം ലേഖകന്‍: താന്‍ കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും നായതാരയോട് മാപ്പ് പറയില്ലെന്നും രാധാ രവി. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ അപമാനിച്ച സംഭവത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് നടന് രാധാ രവി. മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാധ രവി അറിയിച്ചു. ‘എനക്ക് ഇന്നൊരു മുഖമിരിക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു രാധ രവി.
‘ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍. മാപ്പ് പറയാന്‍ കൊലക്കുറ്റമൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതിനാല്‍ ഞാന്‍ നയന്താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. അന്ന് മാധ്യമപ്രവര്‍ത്തകരടക്കം എന്റെ പ്രസംഗത്തിന് കയ്യടിച്ചു. മോശം പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അപ്പോഴേ പറയണമായിരുന്നു’, രാധാ രവി പറഞ്ഞു.
‘കൊലയുതിര്‍ കാലം’ എന്ന സിനിമയുടെ പ്രമോഷന് പരിപാടിയിലാണ് രാധാ രവി നയന്‍താരയെ അധിക്ഷേപിച്ച് സംസാരിച്ചത്. നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വിളിക്കുന്നതിലാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. സൂപ്പര്‍സ്റ്റാര്‍ പോലുള്ള വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എം.ജി.ആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോളും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാരവി പരിഹസിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല