സ്വന്തം ലേഖകന്‍: ടെന്നിസ് താരവുമായുള്ള വിവാഹം നടി മേഘ്ന രണ്ടു വര്‍ഷം ഒളിപ്പിച്ചുവച്ചതിന്റെ കാരണം? തമിഴ് നടി മേഘ്ന നായിഡു കല്ല്യാണക്കാര്യം തുറന്നുപറഞ്ഞപ്പോള്‍ പലരും ഞെട്ടി. കാരണം താന്‍ രണ്ട് വര്‍ഷം മുന്‍പു തന്നെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് മേഘ്ന ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. താന്‍ രണ്ട് വര്‍ഷം മുന്‍പ് കല്ല്യാണം കഴിച്ചതാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖമാണ് മേഘ്ന പങ്കുവച്ചത്.
പോര്‍ച്ചുഗീസ് ടെന്നിസ് താരം ലൂയിസ് മിഗ്വെല്‍ റെയിസിനെയാണ് മേഘ്ന രണ്ട് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചത്. ഇവരും പൂമാലയണിഞ്ഞുനില്ക്കുന്ന ചിത്രവുമുണ്ട് അഭിമുഖത്തിനൊപ്പം. താന്‍ വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞിട്ടും അത് പുറത്തുപറയാതിരുന്ന സുഹൃത്തുക്കളോട് മേഘ്ന നന്ദി പറയുന്നുമുണ്ട് പോസ്റ്റില്‍.
ഇതാ ആ വലിയ വാര്‍ത്ത. വിവാഹവാര്‍ത്ത അറിഞ്ഞിട്ടും ഞങ്ങളുടെ സ്വകാര്യത മാനിച്ച് അത് രഹസ്യമാക്കിവച്ചവരോടെല്ലാം നന്ദിയുണ്ട്. മിഗ്വെലിനേക്കാള്‍ മെച്ചപ്പെട്ടൊരു സുഹൃത്തിനെയും ജീവിതപങ്കാളിയെയും എനിക്ക് വേറെ കിട്ടാനില്ല. മിഗ്വെല്‍… നിങ്ങളെ ജീവിതപങ്കാളിയായി ലഭിച്ച ഞാന്‍ അനുഗ്രഹീതയാണ്. എട്ട് വര്‍ഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ഞങ്ങളുടെ സ്നേഹത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയും ഞങ്ങളെ സ്നേഹിക്കുകയും ചെയ്ത വീട്ടുകാരോടും നന്ദിയുണ്ട്മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അനാവശ്യമായി ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ മേല്‍ പതിയാതിരിക്കാനാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഈ വിവാഹത്തിന്റെ കാര്യം രഹസ്യമാക്കിവച്ചതെന്ന് മേഘ്ന പിന്നീട് ബൊംബെ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അതുമാത്രമല്ല, താരങ്ങളുടെ പതിവ് ആര്‍ഭാട വിവാഹങ്ങളോട് തനിക്ക് പണ്ടേ താത്പര്യമില്ലെന്നും മേഘ്ന പറഞ്ഞു.
ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്നയും മിഗ്വെലും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. തന്നെക്കാള്‍ പത്ത് വയസ്സിന് ഇളയവളായ നടിയെ പ്രണയിക്കാന്‍ തുടക്കത്തില്‍ മിഗ്വെലിന് മടിയായിരുന്നുവെന്ന് മേഘ്ന പറഞ്ഞു. ഈ ബന്ധം തുടര്‍ന്ന് പോകുമോ എന്ന ആശങ്കയായിരുന്നു മിഗ്വെലിന്. എന്റെ അമ്മയുടെ പിറന്നാള്‍ ദിനത്തിലാണ് ആ പ്രണയം അക്ഷരാര്‍ഥത്തില്‍ പൂവിട്ടത്. പിറന്നാളിന് വന്ന മിഗ്വെല്‍ അമ്മയോട് ചോദിച്ചു.
എന്ത് സമ്മാനമാണ് വേണ്ടതെന്ന്. നിങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കുന്നത് കാണുക എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് അമ്മ പറഞ്ഞു. പിന്നെ ഒന്നിനും സമയമുണ്ടായില്ല. ഷോപ്പിങ്ങിനോ മെഹന്തിയിടാനോ പോലും സമയമുണ്ടായില്ല. ഉടനെ ഒരു അയ്യപ്പ ക്ഷേത്രത്തില്‍ പോയി ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചു. അടുത്ത വര്‍ഷം പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാര പ്രകാരവും വിവാഹച്ചടങ്ങ് നടത്തണമന്നുണ്ട്മേഘ്ന പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല