സ്വന്തം ലേഖകന്‍: ശ്രീനിവാസനും ധ്യാനും ഒന്നിച്ച് മീശ പിരിക്കുമ്പോള്‍! വിഎം വിനുവിന്റെ കുട്ടിമാമ വരുന്നു. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. വി. എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലാണ് ഇവര്‍ ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയ മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വി.എം വിനുവായിരുന്നു.
ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് നായികമാര്‍. തന്മാത്രയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടെയാണ് ഈ ചിത്രം. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. പിആര്‍ഒആതിര ദില്‍ജിത്ത്. സെന്‍ട്രല്‍ പിക്ചഴ്‌സ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല