സ്വന്തം ലേഖകന്‍: കേരളത്തെ പുകഴ്ത്തിയും ആര്.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയെയും ആര്.എസ്.എസിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദ്വിദിന കേരള പര്യടനത്തിന് തുടക്കം. രാജ്യം ആര്.എസ്.എസില്‍ നിന്ന് ഭീഷണി നേരിടുകയാണ്. ഒരുമയുടെ സന്ദേശം നല്‍കാനാണ് കേരളത്തില്‍ നിന്ന് കൂടി മത്സരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ ഒരു വിമര്‍ശവും ഉന്നയിക്കാതെയാണ് രാഹുലിന്റെ പ്രസംഗം.
പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തെ പുകഴ്ത്തി. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മികച്ച ഉദാഹരണമാണ് കേരളം. അതുകൊണ്ടാണ് മത്സരിക്കാന്‍ കേരളം തെരഞ്ഞെടുത്തത്. വയനാട്ടിലെ മത്സരം രാജ്യത്തിനുള്ള സന്ദേശമാണ്. കേരളം രാജ്യത്തിനാകമാനം മാതൃകയാണെന്നും രാഹുല്‍ പറഞ്ഞു.
മോദിയും കൂട്ടരും നുണ പറയുകയാണ്. രണ്ട് കോടി തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞു, അക്കൌണ്ടുകളില്‍ 15 ലക്ഷം കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നിട്ട് എന്തെങ്കിലും കൊണ്ടുവന്നോ? 15 ലക്ഷം അക്കൌണ്ടില്‍ കൊടുക്കാന്‍ ഒരിക്കലും കഴിയില്ല. കാരണം അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകരുമെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് പത്തനംതിട്ടയിലേക്ക്. അവിടേയും മോദിയുടെ ഭരണ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞു. രണ്ട് പരിപാടികളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല