രണ്ട് ഡസന്‍ ബാലികമാരെ ഭാര്യമാരാക്കുകയും ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്ത ഫണ്ടമെന്റലിസ്റ്റ് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റര്‍ ഡേ സെയിന്റ്സ് (എഫ്എല്ഡിഎസ്) എന്ന ക്രൈസ്തവ വിഭാഗത്തിന്റെ തലവന്‍ വാറന്‍ ജെഫ്സിന് അമേരിക്കന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ജെഫ്സിനെതിരെ ഇത് സംബന്ധിച്ച ചില കേസുകളിലാണ് ശിക്ഷ. 55കാരനായ ജെഫ്സിന് 100 വയസ്സുവരെ പരോളിന് പോലും അവകാശമില്ല. ‘ആത്മീയവിവാഹ’ത്തിലൂടെ ഭാര്യയാക്കിയ 12ഉം 14ഉം വയസ്സുള്ള ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച ഒരു കേസിലാണ് കോടതി ജെഫ്സിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
മറ്റൊരു ലൈംഗികപീഡന കേസില്‍ 20 വര്‍ഷം തടവ് വേറെയും വിധിച്ചിട്ടുണ്ട്. ബഹുവിവാഹം സ്വര്‍ഗത്തില്‍ സ്ഥാനക്കയറ്റം എളുപ്പമാക്കുമെന്ന് വിശ്വസിക്കുന്ന പതിനായിരത്തോളമാളുകള്‍ അമേരിക്കയില്‍ ജെഫ്സിന്റെ സഭയിലുണ്ട്.
ജെഫ്സിനെ ഭൂമിയില്‍ ദൈവത്തിന്റെ വക്താവും പ്രവാചകനുമായാണ് വിശ്വാസികള്‍ കാണുന്നത്. ബൈബിള്‍ വചനാഘോഷത്തിലൂടെയാണ് ഇയാള്‍ തന്റെ വികലചിന്തകള്‍ക്ക് വിശ്വാസികളുടെ പിന്തുണ നേടിയത്. സഭയുടെ ടെക്സസ് റാഞ്ചില്നിന്ന് 2008ല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ നാനൂറോളം കുട്ടികളെ മോചിപ്പിച്ചിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല